അലനും താഹക്കും നൽകിയ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍.ഐ. എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി.

അലനും താഹക്കും നൽകിയ ജാമ്യം    റദ്ദാക്കാന്‍  ആവശ്യപ്പെട്ട് എന്‍.ഐ. എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി.

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍.ഐ.എ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു. അതേസമയം, ഇരുവരുടെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി.

ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീല്‍ ഹൈകോടതിയില്‍ ഉണ്ടെന്നും അത് പരിഗണിക്കുന്നത് വരെ ഇന്ന് ഉച്ചവരെയെങ്കിലും ഇരുവരെയും പുറത്തിറക്കരുതെന്നുമാണ് എന്‍.ഐ.എ സ്പെഷല്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അപേക്ഷ എന്‍.ഐ.എ സ്പെഷല്‍ കോടതി തള്ളി. മാതാപിതാക്കളില്‍ ഒരാള്‍ ആള്‍ ജാമ്യമായി നില്‍ക്കണമെന്ന് ജാമ്യവ്യവസ്ഥയില്‍ ഉള്ളതിനാല്‍ അല

ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധിദിനങ്ങളാണ്. അതിനാലാണ് അലനും താഹയ്ക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തുന്നത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത. 

അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുടെ പ്രചാരകരായി എന്നതിൽ പ്രഥമദൃഷ്ട്യാ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന വിധിപ്രസ്താവം കണക്കുള്ള ഒരു ജാമ്യ ഉത്തരവാണ് എൻഐഎ കോടതി പുറത്തിറക്കിയത്. എന്തെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളിലോ, തീവ്രവാദപ്രവർത്തനങ്ങളിലോ അലനും താഹയും പങ്കെടുത്തതായി ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. അലനും ത്വാഹയും സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ അംഗങ്ങളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അലനും ത്വാഹയും കോടതി മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ ഇനിയും ജയിലിൽ തുടരാൻ അനുവദിക്കാനാകില്ലെന്നും ജാമ്യ ഉത്തരവിൽ എൻഐഎ കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നു.