കോവിഡ് മഹാമാരി;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഇരുപത്തഞ്ച് ശതമാനം ഫീസില്‍ ഇളവ് അനുവദിക്കണം,ബാലാവകാശ കമ്മീഷന്‍

കോവിഡ് മഹാമാരി;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഇരുപത്തഞ്ച് ശതമാനം ഫീസില്‍ ഇളവ് അനുവദിക്കണം,ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി.