യുഎസ്സിലെ ഷോപ്പിങ് മാളില്‍ വെടിവയ്പ്: 8 പേര്‍ക്ക് പരുക്ക്

യുഎസ്സിലെ ഷോപ്പിങ് മാളില്‍ വെടിവയ്പ്: 8 പേര്‍ക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസ് വിസ്‌കോന്‍സിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ 8 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. 20നും 30നും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമം നടത്തി കടന്നു കളഞ്ഞെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. അക്രമണം അരങ്ങേറുമ്പോള്‍ മാളിലുണ്ടായിരുന്ന ജീവനക്കാര്‍ ആ കെട്ടിടത്തിനുള്ളില്‍ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിസ്‌കോന്‍സിനിലെ വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവയ്പ്പ് നടന്നതായി എഫ്ബിഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്.