ഭോജ്പുരി നടന്‍ തൂങ്ങിമരിച്ച നിലയില്‍

ഭോജ്പുരി നടന്‍ തൂങ്ങിമരിച്ച നിലയില്‍

മുംബൈ: ഭോജ്പുരി നടന്‍ അക്ഷയ് ഉത്കര്‍ഷ് (26) അന്ധേരിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമയില്‍ അവസരം ലഭിക്കാത്തതും സാമ്പത്തിക പരാധീനതയുമാണു കാരണമെന്നാണു പൊലീസ് നിഗമനം. 2 വര്‍ഷം മുന്‍പ് സിനിമാ മോഹവുമായി മുംബൈയിലെത്തിയ അക്ഷയ്, സുഹൃത്തുക്കളില്‍ നിന്നു പണം കടം വാങ്ങിയാണു ജീവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണു മൃതദേഹം കണ്ടത്. രാത്രി 11 വരെ ഒരുമിച്ചു സംസാരിച്ചിരുന്നതായും താന്‍ ശുചിമുറിയില്‍ പോയി വന്നപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചു.