ആശാ ശരത്തിന്റെ മകള്‍ ഉത്തര സിനിമയിലേക്ക്;  ആദ്യ ചിത്രത്തില്‍ അമ്മയോടൊപ്പം

ആശാ ശരത്തിന്റെ മകള്‍ ഉത്തര സിനിമയിലേക്ക്;  ആദ്യ ചിത്രത്തില്‍ അമ്മയോടൊപ്പം

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആശാ ശരത്. ഇപ്പോഴിതാ അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുകയാണ് മകള്‍ ഉത്തര ശരത്തും . ഉത്തരയുടെ ആദ്യ ചിത്രം അമ്മയോടൊപ്പം തന്നെ.ഖെദ്ദ എന്ന ചിത്രത്തിലാണ് അമ്മയും മകളും പ്രധാന കഥാപാത്രങ്ങളാകുന്നത്. 

മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയാണ് മനോജ് കാനയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.പ്രതാപ് വി നായരാണ് ഛായാഗ്രഹണം.


അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.സിനിമയുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.