നടി മിയ വിവാഹിതയാകുന്നു

നടി മിയ വിവാഹിതയാകുന്നു

മലയാള സിനിമയിലെ  നായിക മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്‍സ്ട്രഷന്‍ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറില്‍ വിവാഹം നടക്കുമെന്നുമാണ് സൂചനകള്‍. എന്നാല്‍ ഇതിന് സ്ഥരീരകരണം ലഭിച്ചിട്ടില്ല. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയില്‍ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുന്‍നിരനായികാ പദവിയിലേക്ക് ഉയര്‍ന്നു. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.