ആരോഗ്യം നല്‍കും ആല്‍ക്കലൈന്‍ വാട്ടര്‍..കൊറിയക്കാരുടെ ആരോഗ്യരഹസ്യം ഇനി ഇന്ത്യയിലേക്കും

ആരോഗ്യം നല്‍കും ആല്‍ക്കലൈന്‍ വാട്ടര്‍..കൊറിയക്കാരുടെ ആരോഗ്യരഹസ്യം ഇനി ഇന്ത്യയിലേക്കും

എന്താണ് ശുദ്ധമായ ആരോഗ്യദായകമായ കുടിവെളളം? ഇതിലെന്താ ഇത്ര ചോദിക്കാന്‍ എന്നായിരിക്കും നിങ്ങള്‍  ചിന്തിക്കുന്നത്. തിളപ്പിച്ചാറിച്ച വെള്ളം,കുപ്പിയില്‍ കിട്ടുന്ന കുടിവെള്ളം തുടങ്ങി പല ഉത്തരങ്ങളും നമ്മുടെ തലച്ചോറിലൂടെ കടന്നു പോയെന്നുമിരിക്കും. എന്നാല്‍ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഈ ഭൂലോകം കടന്നു പോകുമ്പോള്‍ കുടിവെള്ളത്തിന്റെ നിര്‍വചനവും മാറുന്നത് ആരെങ്കിലും അറിയുന്നുണ്ടോ? കുടിവെള്ളത്തെ ജീവന്‍ നിലനിര്‍ത്താന്‍ അവശ്യമായ ഒരു ഘടകം എന്ന നിലയില്‍ നിന്ന് മനുഷ്യ ശരീരത്തിന് വേണ്ട പോഷണം നല്‍കുന്ന പാനീയം എന്ന രീതിയിലാണ് ഇപ്പോള്‍ ശാസ്ത്രം പുനര്‍നിര്‍വചിക്കുന്നത്.

വെള്ളമെല്ലാം കുടിവെള്ളമല്ല

നാം കേട്ടുവളര്‍ന്ന നിര്‍വചനം അനുസരിച്ച് ശുദ്ധജലമാണ് നാം കുടിക്കേണ്ടത്.ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ആരോഗ്യത്തിന്  വേണ്ടത് ഹൈഡ്രജനും ഓക്‌സിജനും മാത്രം അടങ്ങിയ ജലമാണോ? അല്ല എന്നുതന്നെയാണ് ശാസ്ത്രീയമായ ഉത്തരം.ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒട്ടേറെ മൈക്രോന്യൂട്രിയന്റ്‌സ് ഉണ്ട്. അതിപ്രാചീനകാലം മുതല്‍ക്കേ ഇവയില്‍ പലതും കുടിവെള്ളത്തിലൂടെയാണ് മനുഷ്യന് ലഭ്യമായിക്കൊണ്ടിരുന്നത്. കാട്ടരുവികളിലെ പാറക്കെട്ടുകളില്‍ തട്ടി ചിന്നിച്ചിതറി വരുന്ന വെള്ളം നമുക്കായി ശേഖരിച്ചു കൊണ്ടുവരുന്നത് വിലമതിക്കാനാവാത്ത ഈ പോഷകമൂല്യമായിരുന്നു. പറമ്പുകളില്‍ ആഴത്തില്‍ കുഴിച്ച കിണറുകളിലെ അടിത്തട്ടുകളില്‍ നിന്ന് ഊറിയെത്തുന്നതും ഇതേ ഗുണമേന്മയുള്ള ജലമായിരുന്നു. എന്നാല്‍ ഇന്നോ? ഡാമുകളില്‍ ശേഖരിക്കുന്ന ഒഴുക്കുനിലച്ച ജലത്തില്‍ നിന്നും വമ്പന്‍ടാങ്കുകളിലേക്ക് പമ്പുചെയ്ത് കീടാണുക്കളെ പേടിച്ച് ക്ലോറിന്‍ കലര്‍ത്തി നല്‍കുന്ന ഈ ജലത്തില്‍ യാതൊരു ജീവാംശവുമില്ല. നമുക്കിതറിയില്ലെങ്കിലും ജലക്ഷാമമുള്ള എന്നാല്‍ വന്‍ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഇതറിയാം.അതുകൊണ്ടാണ് അവിടങ്ങളില്‍ കടല്‍ വെള്ളത്തില്‍ നിന്നു ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം നേരിട്ട് കുടിക്കാന്‍ കൊടുക്കാതെ അതു രാസവസ്തുക്കളുള്ള ജലവുമായി കലര്‍ത്തി സൂക്ഷ്മ പോഷകഘടകങ്ങള്‍ അഥവാ മൈക്രോന്യൂട്രിയന്റ്‌സ് ഉണ്ട് എന്നു ഉറപ്പു വരുത്തി വിതരണം ചെയ്യുന്നത്.

കേരളത്തിനും ഇതില്‍ നിന്നും ഏറെ പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിനു ശേഷം നമ്മുടെ നദികളും കുളങ്ങളും മറ്റു ജലശേഖരങ്ങളും ഏതവസ്ഥയിലെത്തി എന്ന പശ്ചാത്തലത്തില്‍. PH മൂല്യമാണ് ഇന്നു കുടിവെള്ളവുമായി ബന്ധപ്പെട്ട് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. പിഎച്ച് മൂല്യമെന്നാല്‍ ലളിതമായി പറഞ്ഞാല്‍ ജലാധിഷ്ഠിതമായ ഒരു ലായനിയിലെ അമ്ലതയുടെ തോതാണ്. പൂജ്യം മുതല്‍ പതിന്നാല് വരെയാണ് അളവ്. പൂജ്യം മുതല്‍ ആറുവരെയുള്ളത് മ്ലത അഥവാ അസിഡിക് ആയവയും എട്ടുമുതല്‍ 14 വരെയുള്ളത് ക്ഷാരസ്വഭാവം അഥവാ ആല്‍ക്കലൈന്‍ സ്വഭാവത്തോട് കൂടിയതും ആയിരിക്കും. എന്നാല്‍ ശുദ്ധജലമാകട്ടെ അസിഡിക്കോ ആല്‍ക്കലൈനോ അല്ല. അതിന്റെ പിഎച്ച് മൂല്യം 7 ആണ്. ആരോഗ്യപരമായി നോക്കിയാല്‍ ക്ഷാരസ്വഭാവം അഥവാ ആല്‍ക്കലൈന്‍ ശാരീരികാവസ്ഥയാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ച് പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണക്രമം,വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങി മിക്കതും വളരെയധികം അസിഡിക് ആണ്. ഇനി മിനറല്‍വാട്ടര്‍ എന്നപേരില്‍ വിപണിയില്‍ കിട്ടുന്ന വെള്ളമോ? അതില്‍ മിനറലും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല
എന്നതാണ് സത്യം.ലോകാരോഗ്യസംഘടന നടത്തിയ ഒരു പഠനത്തില്‍ ഇത്തരം ജലത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പഠനം ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. റിവേഴ്‌സ് ഓസ്‌മോസിസ് ,ഡിസ്റ്റിലേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് വിധേയമായി വിപണിയിലെത്തുന്ന കുപ്പിവെള്ളം ദീര്‍ഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് അതില്‍ ധാതുലവണങ്ങള്‍ അഥവാ മിനറല്‍സ് കൂട്ടിച്ചേര്‍ത്തിട്ടില്ലെങ്കില്‍. മറ്റൊന്നു പരമ്പരാഗതമായി നാം വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ജല ശുദ്ധീകരണ യന്ത്രങ്ങള്‍ അഥവാ വാട്ടര്‍ പ്യൂരിഫയറുകളില്‍ നിന്നു ലഭിക്കുന്ന ജലവും ധാതുലവണങ്ങള്‍ തീരെ കുറഞ്ഞവയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ജലം ഉപയോഗിക്കുന്നതും നല്ലതല്ല എന്നു ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു.

ആല്‍ക്കലൈന്‍ വെള്ളവുമായി അയണൈസര്‍ പ്യൂരിഫയര്‍

അപ്പോള്‍ പിന്നെ മിനറല്‍സ് അടങ്ങിയ ആല്‍ക്കലൈന്‍ സ്വഭാവമുള്ള വെള്ളം എങ്ങനെ ലഭിക്കും ? തീര്‍ച്ചയായും നൂറ്റാണ്ടുകളോ സഹസ്രാബ്ധങ്ങളോ ആയി കാട്ടരുവികളിലെ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി വരുന്ന വെള്ളത്തില്‍ ഈ ജീവാംശം ഉണ്ട്. പക്ഷേ എന്നും കാട്ടരുവികളില്‍ നിന്നു ഈ ജലം കുടിക്കാന്‍ നാഗരികജീവിതത്തില്‍ പെട്ടുഴലുന്ന നമുക്ക് കഴിയില്ലല്ലോ. എന്നാല്‍ ജപ്പാന്‍കാരില്‍ നിന്നും കൊറിയക്കാരില്‍ നിന്നും നമുക്ക് ഇതിനു ചില കുറുക്കുവഴികള്‍ കിട്ടുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള കൂട്ടരാണ് ജപ്പാന്‍,കൊറിയ,ചൈന തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ . ആല്‍ക്കലൈന്‍ സ്വഭാവമുള്ള വെള്ളത്തിന്റെ ഉപയോഗവും ഗ്രീന്‍ടീ പോലുള്ള പാനീയങ്ങളുമാണ് ഈ രാജ്യങ്ങളിലെ ജനങ്ങളുടെ നീണ്ടുനില്‍ക്കുന്ന യുവത്വത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും കാരണമെന്ന് അനുമാനിക്കപ്പെടുന്നു. എന്നാല്‍ ഏറിവരുന്ന നഗരവല്‍ക്കരണത്തെ തുടര്‍ന്ന് ഇവിടങ്ങളിലും കാട്ടരുവികളും പുഴകളുമൊക്കെ നശിക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുരോഗതി ഉപയോഗിച്ച് ആല്‍ക്കലൈന്‍ വാട്ടര്‍, വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ജപ്പാനും കൊറിയയ്ക്കും കഴിഞ്ഞിട്ടുണ്ട്. അയണൈസര്‍ വാട്ടര്‍പ്യൂരിഫയര്‍ എന്ന ഈ സാങ്കേതിക വിദ്യ ഇന്നു ലോകത്ത് വിജയകരമായി വികസിപ്പിച്ചെടുത്തതും കൊറിയയും ജപ്പാനും മാത്രമാണ്. വൈദ്യുതി ഉപയോഗിച്ചാണ് അമ്ല-ക്ഷാര സ്വഭാവമുള്ള ജലകണങ്ങളെ ഈ അയണൈസറുകള്‍ വേര്‍തിരിക്കുന്നു. അതില്‍ തന്നെ അസിഡിക് സ്വഭാവമുള്ള ജലത്തെ ഊറ്റിക്കളഞ്ഞാണ് ആല്‍ക്കലൈന്‍ വെള്ളം ഈ അയണൈസര്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ നമുക്ക് തരുന്നത്. ഈ പ്രക്രിയയ്ക്കിടെ പോഷകമൂല്യമുള്ള ധാതുലവണങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തപ്പെടുകയും ചെയ്യും. അസ്ഥിശോഷണം,വൃക്കരോഗങ്ങള്‍ തുടങ്ങിയ അവസ്ഥകളില്‍ ഉള്ളവര്‍ക്ക് ഏറെ ഗുണംചെയ്യും ആല്‍ക്കലൈന്‍ വെള്ളം എന്നും പറയപ്പെടുന്നു. പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കാനും അയണൈസറുകള്‍ വഴി ലഭിക്കുന്ന വെള്ളം ദീര്‍ഘകാലം കുടിക്കുന്നതിലൂടെ കഴിയും എന്നും അനുമാനിക്കപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ഗൃഹോപകരണ ഭീമന്‍മാര്‍ക്കു പോലും ഈ സാങ്കേതിക വിദ്യ ഇതുവരെ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല . അവിടങ്ങളില്‍ പോലും കൊറിയന്‍ ,ജാപ്പനീസ് അയണൈസറുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന്റെ ഗുണമേന്‍മ ചോദ്യഛിഹ്നമായിരിക്കുന്ന ഇന്ത്യയിലും വലിയ താമസമില്ലാതെ അയണൈസര്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ സാധാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിവെല്‍റ്റര്‍ പോലുള്ള  ദക്ഷിണകൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഇതിനകം തന്നെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു