ആപ്പിന് പേരിട്ടു ബവ് ക്യു: നാളെയും മറ്റന്നാളും ട്രയല്‍ റണ്‍

ആപ്പിന് പേരിട്ടു ബവ് ക്യു: നാളെയും മറ്റന്നാളും ട്രയല്‍ റണ്‍

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു.ബവ് ക്യു എന്നാണ് ആപ്പിന് എക്‌സൈസ് അധികൃതര്‍ നല്‍കിയ പേര്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് ആപ്പിന് പുതിയ പേരിടാന്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ വഴി ടോക്കണെടുതത് മദ്യം വില്‍പ്പന നടത്താന്‍ എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.ഗൂഗിള്‍ സെക്യൂരിറ്റി ക്ലിയറന്‍സ് അടക്കം സാങ്കേതിക നടപടി ക്രമങ്ങള്‍ ഇന്ന് ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി ആപ്പ് ട്രയല്‍ റണിന് സജ്ജമാകുമെന്നാണ് വിവരം.നാളെയും മറ്റന്നാളുമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ മദ്യവില്‍പ്പന തുടങ്ങാനാകുമെന്നാണ് എക്‌സെസ് വകുപ്പിന്‍റെ പ്രതീക്ഷ.