28 വർഷത്തിനു ശേഷം റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

28 വർഷത്തിനു ശേഷം റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സംഗീതത്തിലെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കുന്ന എ.ആർ.റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.  പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് റഹ്മാൻ വീണ്ടും എത്തുന്നത്.

1992 ല്‍ പുറത്തിറങ്ങിയ യോദ്ധയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത് റഹ്മാനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു യോദ്ധ. മോഹന്‍ലാല്‍, മധുബാല, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വേഷമിട്ട യോദ്ധയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ബെന്യാമിൻ്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ആടു ജീവിതം ഒരുക്കുന്നത്. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നജീബിൻ്റെ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിയിപ്പോള്‍. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണിത്.