ബാങ്കിന് മുന്നിൽ വരി നിന്ന പോലെ പൗരത്വ ബില്ലും അംഗീകരിച്ചു കൊടുക്കുകയാണോ ? ; അരുന്ധതി റോയ്

ബാങ്കിന് മുന്നിൽ വരി നിന്ന പോലെ പൗരത്വ ബില്ലും അംഗീകരിച്ചു കൊടുക്കുകയാണോ ? ; അരുന്ധതി റോയ്

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സാംസ്കാരിക സാമുഹിക രംഗത്തെ നിരവധി പേരാണ് രംഗത്തെത്തുന്നത്. രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുമ്പോൾ ബില്ലിനെതിരെ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ അരുന്ധതി റോയ്.

ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളോട് അണിനിരക്കാനും ശബ്ദമുയര്‍ത്തണമെന്നും ഇവര്‍ പറയുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്  ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന നമ്മള്‍ ഒരിക്കല്‍ കൂടി വരിനില്‍ക്കാന്‍ പോവുകയാണോ എന്നും അവര്‍ ചോദിക്കുന്നു. ഇപ്പോള്‍ പൗരത്വ ബില്ലും അവര്‍ ഇതുപോലെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. 1935 ലെ നാസി ഭരണകാലത്ത് നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍പ്പിപ്പിക്കും വിധം നമ്മള്‍ വിനീതരായി നില്‍ക്കാന്‍ പോവുകയാണോ എന്നും അരുന്ധതി റോയി പ്രതികരിച്ചു.