യൂട്യുബറെ കയ്യേറ്റം ചെയ്തതിന്  ​ഭാ​ഗ്യ​ല​ക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം   പൊലീസ്  കേസെടുത്തു

യൂട്യുബറെ കയ്യേറ്റം ചെയ്തതിന്  ​ഭാ​ഗ്യ​ല​ക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം   പൊലീസ്  കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: യു​ട്യൂ​ബ് ​ചാ​ന​ലി​ല്‍​ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത ​​വി​ജ​യ് ​പി.​നാ​യ​രെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേൽ ഡ​ബിം​ഗ് ​ആ​ര്‍​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മfക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം   പൊലീസ്  കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് തനൂര്‍ പൊലീസ് കേസെടുത്തത്.

അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയ്യേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൻ്റെ എഫ്ഐആറിൽ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്. 

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകൾ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നുവെങ്കിലും സൈബർ പൊലീസോ ലോക്കൽ പൊലീസോ കേസ് എടുത്തില്ല. ഇന്നലെ വിജയ് പി നായരെ കണ്ട ശേഷം ഭാഗ്യലക്ഷമിയും സംഘവും കമ്മീഷണർ ഓഫീസിലേക്ക് എത്തിയിരുന്നു. 

ഇവിടെ നിന്നും ഇവരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരുടെ മൊബൈലും ലാപ്പ്ടോപ്പും അവിടെ ഏൽപിക്കാൻ തുനിഞ്ഞെങ്കിലും ഇവർ അതിക്രമിച്ചു കടന്ന് എടുത്തു സാധനങ്ങളായതിനാൽ അതു സ്വീകരിക്കാനാവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടർന്ന് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായർക്കെതിരെ പരാതി നൽകി. ഈ പരാതിയിൽ വിജയ് പി നായർക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 

കേ​ര​ള​ത്തി​ലെ സ്ത്രീപക്ഷ പ്രവർത്തകരെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ സി​നി​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഡോ. ​വി​ജ​യ് പി. ​നാ​യ​രെ കൊണ്ട്  വനിതാ കൂട്ടായ്മ പ്രവർത്തകർ ബലമായി ഇന്നലെ മാപ്പു പറയിപ്പിച്ചിരുന്നു. 

ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ആ​ക്ടി​വി​സ്റ്റു​ക​ളാ​യ ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഡോ. ​വി​ജ​യ് പി. ​നാ​യ​രെ കൊണ്ട് മാപ്പ് പറയിച്ചത്. ഇതിനിടെ, വി​ജ​യ് പി. ​നാ​യ​രെ വനിതാ പ്രവർത്തകർ കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ​യും ക​രി​ഓ​യി​ല്‍ ഒ​ഴി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ അ​വ​ര്‍ ത​ന്നെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​നി ഒ​രു സ്ത്രീ​ക്കെ​തി​രേ​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം. ഗാ​ന്ധാ​രി​യ​മ്മ​ന്‍ കോ​വി​ലി​നു സ​മീ​പ​മു​ള്ള ഇ​യാ​ളു​ടെ മു​റി​യി​ലെ​ത്തി​യ മൂ​വ​രും വി​ജ​യ് പി. ​നാ​യ​രെ കൊ​ണ്ട് മാ​പ്പ് പ​റ​യി​ക്കു​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​വ​ര്‍ ത​ന്നെ ലൈ​വാ​യി പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നു ശേ​ഷം ഇ​യാ​ളു​ടെ ലാ​പ്ടോ​പും മൊ​ബൈ​ല്‍ ഫോ​ണും സ്ത്രീ​ക​ള്‍ പി​ടി​ച്ചെ​ടു​ക്ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ത​നി​ക്ക് തെ​റ്റു​പ​റ്റി​യ​താ​യും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ല്‍ മാ​പ്പ് പ​റ​ഞ്ഞെ​ന്നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് പി. ​നാ​യ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. അ​ധി​ക്ഷേ​പ​ത്തി​ല്‍ മ​നം മ​ടു​ത്തി​ട്ടാ​ണ് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് മു​തി​ര്‍​ന്ന​തെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നെ​തി​രേ സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ത്രീ​ക​ള്‍ മ​ര്‍​ദി​ച്ച​തി​ന് വി​ജ​യ് പി. ​നാ​യ​ര്‍ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.