ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് ഡേവിഡ് വാർണറെത്തും

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നാം മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കാനെത്തും. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം സ്പെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല. നാളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നത്.
വാർണർ എത്തുമെന്ന് അറിയിച്ചെങ്കിലും ഓസ്ട്രേലിയയുടെ അവസാന ഇലവന് എന്താവുമെന്ന് ടിം പെയ്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ടീമില്‍ ഒരു മാറ്റം കൂടി ഉണ്ടാവുമെന്ന സൂചനയും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നല്‍കിയിട്ടുണ്ട്. വാര്‍ണര്‍ എത്തുന്നതോടെ കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ മാത്യു വെയ്ഡ് മധ്യ നിലയിലാവും ഇറങ്ങുക. കൂടാതെ 22കാരനായ വില്‍ പുക്കോവ്സ്കി വാര്‍ണറിനൊപ്പം ഓപ്പണറായേക്കും.