ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗം ; സെല്‍വരാഘവന്‍ ചിത്രത്തില്‍ ധനുഷ് നായകന്‍

ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗം ; സെല്‍വരാഘവന്‍ ചിത്രത്തില്‍ ധനുഷ് നായകന്‍

തമിഴിലെ എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍.  കാര്‍ത്തി  റീമ സെന്‍, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഏരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വ്യത്യസ്ഥമായ മേക്കിംഗാണ് സിനിമയുടെ പ്രത്യേകത. സെല്‍വരാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രം ആയിരത്തില്‍ ഒരുവന്‍ 2007ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും 2010ലാണ് റിലീസ് ചെയ്തത്.

 ഇപ്പൊഴിതാ ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നു.സംവിധായകന്‍ സെല്‍വരാഘവന്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
ധനുഷാണ് രണ്ടാ ഭാഗത്തില്‍ നായകനായെത്തുക.ധനുഷിനൊപ്പമുള്ള ചിത്രവുമായി സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍ എത്തുന്നെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഏത് ചിത്രമാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. 'കാതല്‍ കൊണ്ടേന്‍', 'പുതുപ്പേട്ടൈ', 'മയക്കം എന്ന' എന്നീ ചിത്രങ്ങളിലായിരുന്നു മുന്‍പ് ഇവര്‍ ഒരുമിച്ചത്.

 ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ' പ്രീ പ്രൊഡക്ഷന് മാത്രം ഞങ്ങള്‍ക്ക് ഒരു വര്‍ഷമെടുക്കും. എന്നാല്‍ മാസ്റ്റര്‍ സെല്‍വരാഘവന്റെ ഒരു സ്വപ്ന ചിത്രമാണിത്! കാത്തിരിപ്പ് നീണ്ടുനില്‍ക്കും. AO2.. 2024 ല്‍ രാജകുമാരന്‍ തിരികെയെത്തുന്നു'.  എന്നാണ് ധനുഷ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.