ശോഭനയ്ക്കും പാര്‍വതിക്കും താന്‍ നല്‍കിയതിലും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല; ബാലചന്ദ്രമേനോന്‍

ശോഭനയ്ക്കും പാര്‍വതിക്കും താന്‍ നല്‍കിയതിലും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല; ബാലചന്ദ്രമേനോന്‍

താന്‍ കൊണ്ടുവന്ന നായിക നടിമാര്‍ക്ക് താന്‍ നല്‍കിയ വേഷത്തിന് അപ്പുറം ഒരു വ്യത്യസ്ത കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. മലയാളത്തിന്റെ പ്രിയനായികമാരായിരുന്ന ശോഭനെയും പാര്‍വതിയേയും കുറിച്ചായിരുന്നു പരാമര്‍ശം.ഏപ്രില്‍ പതിനെട്ടിലെ ശോഭനയുടെ  കഥാപാത്രത്തിന്റെ മാഗ്‌നിഫിക്കേഷന്‍ മാത്രമാണ് ഫാസില്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയില്‍ ഉപയോഗിച്ചതെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

 ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1984 ലില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഏപ്രില്‍ പതിനെട്ട്'.അന്ന് പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അണ്‍കംഫര്‍ട്ടബിളായിരുന്ന ശോഭന മണിച്ചിത്രത്താഴില്‍ എത്തുമ്പോള്‍ പരിചയ സമ്പന്ന ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

തന്റെ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളുടെ ഞാന്‍ ഹൈലൈറ് ചെയ്ത  ആംഗിളിന്റെ വളര്‍ച്ച മാത്രമാണ് ബാക്കി സംവിധായകര്‍ അവരുടെ സിനിമയില്‍ ഉപയോഗിച്ചന്നെ്് ബാലചന്ദ്രമേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

തന്റെ സിനിമയിലൂടെ വന്ന പാര്‍വതിയും അങ്ങനെതന്നെയായിരുന്നു.  തുടര്‍ന്നുള്ള ചിത്രങ്ങളില്‍ പാവടയും ബ്ലൗസുമിട്ടു ശാലീന ഭംഗിയില്‍ സിനിമ ചെയ്യുന്നതല്ലാതെ ആ ശൈലിയെ കടത്തി വെട്ടിയ കഥാപാത്രം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.