ട്രംപിനെ കഥാപാത്രമാക്കി കോമഡി സീരിസ് നിര്‍മ്മിക്കാനൊരുങ്ങി ഒബാമ

ട്രംപിനെ കഥാപാത്രമാക്കി കോമഡി സീരിസ് നിര്‍മ്മിക്കാനൊരുങ്ങി ഒബാമ

യുഎസ് പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇനി കോമഡി കഥാപാത്രമാകും. ട്രംപിനെ കഥാപാത്രമാക്കി മോമഡി സീരീസ് നിര്‍മ്മിക്കുന്നത് സക്ഷാല്‍ ബരാക് ഒബാമയാണ്. ഒബാമയുടെ ഭാര്യ മിഷേലും പ്രശസ്ത കൊമേഡിയന്‍ ആദം കൊണോവറും സീരിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.

നെറ്റ്ഫ്‌ളിക്‌സിനുവേണ്ടിയാണ് കോമഡി സീരീസ് ഒരുങ്ങുന്നത്.2018 ല്‍ പുറത്തിറങ്ങിയ മൈക്കള്‍ ലൂയിസിന്റെ  'ദ ഫിഫ്ത്ത് റിസ്‌ക്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സീരീസ്. 2016ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന  ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് അധികാരക്കൈമാറ്റ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ അരാജകത്വങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. 

ബരാക്ക് ഒബാമയും മിഷേല്‍ ഒബാമയും ചേര്‍ന്ന് രൂപീകരിച്ച  പ്രൊഡക്ഷന്‍ കമ്ബനി കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നെറ്റ്ഫ്‌ലിക്‌സുമായി കരാറില്‍ എത്തിയിരുന്നു.ഒറിജിനല്‍ ഷോ, സിനിമ എന്നിവ നിര്‍മ്മിക്കുന്നതിനായാണ് വന്‍തുകയ്ക്കുള്ള കരാര്‍ എന്ന്  അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.