അവൻ വന്നു ,കണ്ടു ,കീഴടക്കി ; ബെവ് ക്യു - ആദ്യ ദിന ബുക്കിംഗ് ലക്ഷം കവിഞ്ഞു.

അവൻ വന്നു ,കണ്ടു ,കീഴടക്കി ; ബെവ് ക്യു - ആദ്യ ദിന ബുക്കിംഗ് ലക്ഷം കവിഞ്ഞു.

തിരുവനന്തപുരം. ഓൺലൈൻ വഴിയും എസ്എം എസ് വഴിയും മദ്യം വാങ്ങുന്നതിന് ബെവ്കോ തയ്യാറാക്കിയ സംവിധാനം നിലവിൽ വന്നു. ഇന്നലെ രാത്രി വൈകീട്ടും ഇന്നു പുലർച്ചെയുമായി ഒരു ലക്ഷട്ടോളം പേർ മദ്യം ബുക്കു ചെയ്തതായി ഇതിന്നായുള്ള ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് കന്പനി അറിയിച്ചു.ആദ്യ ദിനമായതിനാൽ സമയ പരിധി എടുത്തു കളഞ്ഞിരുന്നു. വൈകീട്ടോടെ ആപ്പ് - ബെവ് ക്യു പ്ലേസ്റ്റോറി. അപ്പ് ലോഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏറെ വൈകിയാണ് ഇതുണ്ടായത്. തുടർന്ന് സമയപരിധി എടുത്തു കളഞ്ഞതായി കന്പനി അറിയിപ്പു വന്നു. ഏറെ നേരം കാത്തിരുന്നാണെങ്കിലും മദ്യം ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്കായി. ബുക്ക് ചെയ്യാൻ കഴിഞ്ഞതിൻറെ സന്തോഷം പലരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തു. 

ഇന്നു കാലത്തു മുതൽ ക്ഷമയുടെ  പര്യായമായ ആ ക്യു വീണ്ടും കേരളീയനു കാണാം. ഓരു സമയത്തു ക്യുവിൽ അഞ്ചു പേർ മാത്രമേ കാണുവെന്നു മാത്രം.മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഫോർമാറ്റ്.-മദ്യം ആവശ്യമുള്ളവര്‍ <ബി.എല്‍ ><സ്‌പേസ്‌><പിന്‍കോഡ്‌ >< സ്‌പേസ്‌ ><പേര്‌ > എന്നും
ബിയര്‍/വൈന്‍ ആവശ്യമുള്ളവര്‍ < ബി.ഡബ്ല്യു><സ്‌പേസ്‌><പിന്‍കോഡ്‌ >< സ്‌പേസ്‌><പേര്‌> എന്നും ടൈപ്പ്‌ ചെയ്‌തശേഷം 8943389433 എന്ന മൊബൈല്‍ നമ്പറിലേക്ക്‌ അയയ്‌ക്കണം.
ഈ എസ്‌.എം.എസിനു മറുപടിയായി ബുക്കിങ്‌ സ്വീകരിച്ചെന്ന സന്ദേശം ബെവ്‌കോക്യൂ എന്ന സെന്റര്‍ ഐ.ഡിയില്‍നിന്നു ഫോണിലെത്തും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തു ചെന്ന്‌ വരിയില്‍ സ്‌ഥാനമുറപ്പിക്കാം.

സ്‌മാര്‍ട്ട്‌ഫോണുകള്‍ വഴി

- ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പ്‌ സ്‌റ്റോറില്‍നിന്നു ബെവ്‌ക്യൂ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യണം.- അത്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തശേഷം പേര്‌ മൊബൈല്‍ നമ്പര്‍, ബുക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്‌ഥലത്തിന്റെ പിന്‍കോഡ്‌ എന്നിവ നല്‍കി രജിസ്‌റ്റര്‍ ചെയ്യണം.- രജിസ്‌റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പറിലേക്കു വന്ന വണ്‍ടൈം പാസ്‌വേഡ്‌ (ഒ.ടി.പി) ഉപയോഗിച്ച്‌ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഉപഭോക്‌താവിന്റെ ഇഷ്‌ടാനുസരണം മദ്യം/ബിയര്‍/വൈന്‍ എന്നിവ തെരഞ്ഞെടുത്തശേഷം സമയക്രമം ബുക്ക്‌ ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തണം.- ബുക്കിങ്‌ വിജയകരമായാല്‍ ക്യു.ആര്‍. കോഡ്‌, ടോക്കണ്‍ നമ്പര്‍, വിപണകേന്ദ്രത്തിന്റെ വിശദാംശം, സമയക്രമം എന്നിവ രജിസ്‌റ്റര്‍ ചെയ്‌ത മൊബൈലിന്റെ സ്‌ക്രീനില്‍ കാണാനാകും.

- ടോക്കണില്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തു നിര്‍ദിഷ്‌ട വില്‍പ്പനശാലകളിലെത്തി വരിനില്‍ക്കണം. ടോക്കണും രജിസ്‌റ്റര്‍ ചെയ്‌ത ഫോണും കൈവശുമുണ്ടാകണം. ശാരീരിക അകലം, മാസ്‌ക്‌ തുടങ്ങി കോവിഡ്‌-19 നിബന്ധനകള്‍ പാലിക്കണം. വില്‍പ്പനശാലയില്‍ പണമടച്ച്‌ മദ്യം വാങ്ങാം. ഓണ്‍ലൈനില്‍ പണമടയ്‌ക്കാനുള്ള സംവിധാനമില്ല.- സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന കോവിഡ്‌ അതിതീവ്ര മേഖല ഒഴികെയുള്ളിടങ്ങളില്‍ മാത്രമായിരിക്കും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക.

വെര്‍ച്വല്‍ ക്യൂ പ്രകാരം ബുക്ക്‌ ചെയ്‌ത്‌ ടോക്കണ്‍ കിട്ടിയ വിപണകേന്ദ്രം ജില്ലാ കലക്‌ടര്‍ നിയന്ത്രിത/അതിതീവ്രമേഖലയായി പ്രഖ്യാപിക്കുന്നതിന്റെ അടിസ്‌ഥാനത്തില്‍ മദ്യം വാങ്ങാന്‍ കഴിയാതെ വന്നാല്‍ ഉപഭോക്‌താവ്‌ മദ്യം വാങ്ങാന്‍ പുതിയ ടോക്കണ്‍ എടുക്കണം.- ടോക്കണ്‍ ലഭിച്ച്‌ മദ്യം വാങ്ങാന്‍ വരുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമായും കൈയില്‍ കരുതണം