എന്‍സിബി കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല: ബിനീഷിനെ പരപ്പന ജയിലിലേക്ക് മാറ്റി

എന്‍സിബി കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല: ബിനീഷിനെ പരപ്പന ജയിലിലേക്ക് മാറ്റി

ബെംഗളൂരു: എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. നാല് ദിവസമാണ് ബിനീഷിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ചോദ്യം ചെയ്തത്.