ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി: ക്ലീന്‍ ചിറ്റ് നല്‍കില്ല 

ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി: ക്ലീന്‍ ചിറ്റ് നല്‍കില്ല 

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ആവശ്യമെങ്കില്‍  ഇനിയും ചോദ്യം ചെയ്യുമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബിനീഷിന് ക്‌ളീന്‍ ചിറ്റില്ലെന്നും എന്‍സിബി പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍സിബി നാല് ദിവസമാണ് ചോദ്യം ചെയ്തത്. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകും. എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റിയിരുന്നു.