ആദ്യ നോവലിലൂടെ  മാൻ ബുക്കർ പുരസ്കാരം നേടി ഡഗ്ലസ് സ്റ്റുവർട്ട് 

ആദ്യ നോവലിലൂടെ  മാൻ ബുക്കർ പുരസ്കാരം നേടി ഡഗ്ലസ് സ്റ്റുവർട്ട് 

ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ഷഗ്ഗി ബെയിൻ എന്ന നോവലിനാണ് പുരസ്കാരം. 1980കളിലെ ഗ്ലാസ്ഗോയിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഷഗ്ഗി ബെയിൻ. ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ആദ്യ നോവലാണിത്. ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.