ബാബറി പള്ളി തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടു. ആസൂത്രിതമല്ലെന്നും കോടതി നിരീക്ഷിച്ചു.

ബാബറി പള്ളി തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടു. ആസൂത്രിതമല്ലെന്നും കോടതി നിരീക്ഷിച്ചു.

ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നൊ സിബിഐ കോടതി  എല്ലാ പ്രതികളേയും വെറുതെ വിട്ടു. പള്ളി തകർത്തത് ആസൂത്രിതമല്ലെന്നും കോടതി നിരീക്ഷിച്ചു.ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല  പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല . സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. 

ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ്  ആണ് വിധി പ്രസ്താവിച്ചത്. . എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരാണ് പ്രതികൾ.  എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറു പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട് . ഇവര്‍ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹാജരായത്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. 

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉമാഭാരതി കോടതിയിലെത്തില്ല. വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.