രാജ്യത്തെ പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രം പരിശോധിക്കും

രാജ്യത്തെ പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രം പരിശോധിക്കും

ദില്ലി: രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്‍പ്പെടെ 10,000 ഇന്ത്യക്കാരെ ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജി എന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്ന് ഒരു ദേശീയ മാധ്യമമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. ഇന്ത്യയിലെ വിവരശേഖരണത്തോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ചൈനീസ് ഐടി വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജിയുടെ വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെയും ഡേറ്റ മേല്‍നോട്ടം കമ്പനിക്കാണെന്നും അവകാശപ്പെടുന്നു.