ചെന്നൈക്ക് പത്തു വിക്കറ്റിന്‍റെ ജയം 

ചെന്നൈക്ക് പത്തു വിക്കറ്റിന്‍റെ ജയം 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ നിന്നാണ് വിജയം നേടിയെടുതത്ത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും കൂടി നേടിയ 181 റണ്‍സാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. ഫാഫ് ഡു പ്ലെസി 53 പന്തില്‍ 87 റണ്‍സെടുത്തു. ഐ.പി.എല്‍ 13-ാം സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ വാട്ട്‌സണ്‍ 53 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും 11 ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു.