ഒരേ മണ്ഡപത്തില്‍ 2 കാമുകിമാര്‍ക്ക് താലി ചാര്‍ത്തി യുവാവ്

ഒരേ മണ്ഡപത്തില്‍ 2 കാമുകിമാര്‍ക്ക് താലി ചാര്‍ത്തി യുവാവ്

ഒരേ മണ്ഡപത്തില്‍ കാമുകിമാരായ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച്  യുവാവ്. ഛത്തീസ്ഗഡിലാണ് സംഭവം. രഹസ്യമായിട്ടായിരുന്നില്ല ഇത്. വീട്ടുകാരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് എല്ലാവിധ ചടങ്ങുകളോടും കൂടി രണ്ട് പേരെ യുവാവ് വിവാഹം ചെയ്തത്. ചന്തു മൗര്യ എന്ന 24-കാരനാണ് കാമുകിമാരായ രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തത്. ജനുവരി 5-നാണ് അപൂര്‍വ വിവാഹം നടന്നത്. രണ്ട് പേരും എന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ രണ്ട് പേരെയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

അവരെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. എക്കാലവും ഇരുവരും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചന്തു വിവാഹത്തെക്കുറിച്ച് ഒരു മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണിത്. വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ പോയപ്പോഴാണ് 21-കാരിയായ സുന്ദരി കശ്യപിനെ ചന്തു കാണുന്നത്. അവിടെവച്ച് അവര്‍ പ്രണയത്തിലാകുകയായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഒരു വിവാഹ വേദിയില്‍ വച്ച് ഹസീന ബാഗലിനെ ചന്തു കണ്ടതോടെ കഥ മാറി. ഹസീനയെയും ചന്തുവിന് ഇഷ്ടമായി. ഇരുവരും പ്രണയത്തിലുമായി. ഇരുവരെയും ചന്തു കാര്യങ്ങള്‍ ധരിപ്പിച്ചു. രണ്ടുപേരെയും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ സമ്മതിച്ചു. ഹസീനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ എത്തിയില്ല.