ഇന്ത്യന്‍ സാറ്റലൈറ്റ് സംവിധാനത്തെ ചൈനയ്ക്ക് തൊടാനാവില്ലെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളെ ചൈനയ്ക്കd തൊടാന്‍ പോലുമാകില്ലെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന് അറിയിച്ചു. കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ഇന്ത്യയുടെ സാറ്റലൈറ്റ് ആശയ വിനിമയ സംവിധാനങ്ങള്‍ക്കു നേരെ ചൈന 2017ല്‍ നടത്തിയ ആക്രമണം 2007 മുതല്‍ 2018 വരെയുള്ള കാലയളവില്‍ നടത്തിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നു മാത്രമാണെന്നു യുഎസ് ആസ്ഥാനമായ ചൈന എയറോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്ക കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇസ്രോയുടെ സംവിധാനങ്ങള്‍ ഇതുവരെ ആക്രമണങ്ങളോട് പൊരുതി നിന്നെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ശിവന് പറഞ്ഞു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പൊതു സഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്വര്‍ക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അതിനാല്‍ അതീവ സുരക്ഷിതമാണെന്നും ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശത്രുവിന്റെ സ്പേസ് സംവിധാനങ്ങള്‍ക്കു കടുത്ത ഭീഷണി ഉയര്‍ത്തുന്ന കൗണ്ടര്‍ സ്പേസ് സംവിധാനങ്ങളാണ് ചൈനയ്ക്കുള്ളതെന്ന് സിഎഎസ്ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മാര്‍ച്ച് 27ന് ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിച്ചിരുന്നു. ശത്രു സാറ്റലൈറ്റുകളെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാനുള്ള 'കൈനറ്റിക് കില്‍' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചൈനയുടെ ആന്റി സാറ്റലൈറ്റുകള്‍ക്ക് സ്പേസ് ക്രാഫ്റ്റുകളെ നിയന്ത്രിക്കുന്ന മുഴുവന്‍ സംവിധാനങ്ങളെയും ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍നീഗ് എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് 2019ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. സൈബര്‍ ഭീഷണികളുടെ പിന്നില്‍ ആരെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും ഐഎസ്ആര്‍ഒ പറയുന്നു.