'മെൻസ്ട്രൽ കപ്പ് 'കന്യകാത്വം' നഷ്ടപ്പെടുത്തുമെന്നാണ് പലരുടെയും ആശങ്ക, ഭീതി തോന്നുന്നു'

'മെൻസ്ട്രൽ കപ്പ് 'കന്യകാത്വം' നഷ്ടപ്പെടുത്തുമെന്നാണ് പലരുടെയും ആശങ്ക, ഭീതി തോന്നുന്നു'

സ്ത്രീകളുടെ ആർത്തവ കാലത്ത് ഉപയോ​ഗ പ്രദമായ മെൻസ്ട്രൽ കപ്പ്, ടാംപൂൺ എന്നിവയെക്കുറിച്ച് ​ഗായിക ചിൻമയി കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു.  മൂന്ന് ഭാഷകളിലാണ് ചിൻമയി വീഡിയോ പങ്കുവച്ചത്. ചിൻമയിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാൽ ഈ പ്രതികരണങ്ങൾക്കിടയിലും ഒരു ചോദ്യമാണ് ചിൻമയിയെ അലട്ടുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോ​ഗിച്ചാൽ കന്യകാത്വം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലർക്കും. 

 

''മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാംപൂൺ ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ എറ്റവും കൂടുതൽ വരുന്ന ചോദ്യം 'കന്യകാത്വം' നഷ്ടപ്പെടുമോ എന്നതാണ്.  സ്ത്രീകളുടെ ആരോഗ്യം, ലൈംഗികാരോഗ്യം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഭയപ്പെടുത്തുന്നതാണ്''- ചിൻമയി കുറിച്ചു.