വരുന്നു വി-മോട്ടോ സൂപ്പർ സോകൊ ഇലക്ട്രിക് മോട്ടോർസൈക്കിൾ

വരുന്നു വി-മോട്ടോ സൂപ്പർ സോകൊ ഇലക്ട്രിക് മോട്ടോർസൈക്കിൾ

വളരെ കുറച്ചുപേർക്ക് മാത്രമേ  വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും സാങ്കേതിക പരിജ്ഞാനവുമുള്ളൂ. അത്തരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു ബ്രാൻഡാണ് V-മോട്ടോ സൂപ്പർ സോകൊ.പ്രാഥമികമായി ചെറിയ ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും നിർമ്മിച്ചിരുന്ന കമ്പനി ഇപ്പോൾ വലിയ മേഘലകളിലേക്ക് ചുവടുവെക്കാൻ  ഒരുങ്ങുകയാണ്.തങ്ങളുടെ ആദ്യത്തെ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നിർമ്മാതാക്കൾ.

ബ്രാൻഡ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ ടീസറും ഇതിനോടകം അവർ പുറത്തിക്കി.അതിന്‍റെ രൂപത്തിൽ നിന്ന്, ബൈക്കിനൊരു സ്പോർട്ടി ഭാവമുണ്ട്. അഗ്രസ്സീവും മിക്കവാറും മുൻതലമുറ MT-09 -ന് സമാനമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും രൂപകൽപ്പനയിൽ നിന്ന് വ്യതൃസ്തമാണ്.

ഒരു ജോഡി ബീഫി ഫോർക്കുകളും തടിച്ച ഫ്രണ്ട് ടയറുകളും വലിയ ബൈക്കിലേക്ക് വിരൽ ചൂണ്ടുന്നു.കൂടാതെ ഒരു സൈഡ് ഫെയറിംഗ് അല്ലെങ്കിൽ ടാങ്കിന്റെ മുകളിലെ പകുതി പോലെ കാണപ്പെടുന്നു. എന്തായാലും, ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ഒരു വശം മാത്രമേയുള്ളൂ, അത് ചാർജിംഗ് പോർട്ടിനായുള്ള കവറാണ്.ഇത് വളരെ വലുതാണ്, അതായത് ബൈക്കിന് ഫാസ്റ്റ് ചാർജിംഗ് കഴിവുകൾ ഉണ്ടായിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ഒരു വലിയ സ്ഥിര ബാറ്ററി പായ്ക്കും ബൈക്കിൽ പ്രതീക്ഷിക്കാം.

സൂപ്പർ സോകൊയിൽ നിന്നുള്ള നിലവിലെ മോട്ടോർസൈക്കിളുകൾ 45 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത നൽകുന്നു. ബ്രാൻഡിന്റെ വരാനിരിക്കുന്ന മോട്ടോർസൈക്കിൾ വേഗതയേറിയതും ആവേശകരമായ റൈഡിംഗ് ഉദ്ദേശ്യത്തോടെ നിർമ്മിച്ചതുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.രാജ്യത്തിന്‍റെ നിലവിലെ കുറഞ്ഞ ഇവി ഡിമാൻഡും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ബൈക്ക് ഇന്ത്യയിലേക്ക് ഉടൻ എത്താൻ സാധ്യതയില്ല.