ഉദ്ദവ് താക്കറെയ്‌ക്കെതിരെ വെല്ലുവിളി: നടി കങ്കണയ്‌ക്കെതിരെ കേസ്

ഉദ്ദവ് താക്കറെയ്‌ക്കെതിരെ വെല്ലുവിളി: നടി കങ്കണയ്‌ക്കെതിരെ കേസ്

മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ കേസ്. ട്വിറ്ററിലൂടെയാണ് ഉദ്ദവ് താക്കറെയെ കങ്കണ വെല്ലുവിളിച്ചത്. ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. പാലി ഹില്ലില്‍ രാവിലെ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്ക് പോയ കങ്കണ അവിടുത്തെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്തത്. 

മുംബൈയിലെ വിക്രോളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതു. അനുവദിച്ച പ്ലാനിന് അപ്പുറം നിര്‍മ്മാണങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചത്. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും അനുമതി രേഖകള്‍ കങ്കണയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം.