രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു

ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. നിലവില്‍ 7,48,538 പേര്‍ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗികളുടെ എണ്ണത്തില്‍ മൂന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദന വര്‍ദ്ധനയാണ് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 46,791 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 1,15,197 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.