കൊവിഡ് വന്നുപോയവര്‍ക്ക് വീണ്ടും രോഗബാധ 

കൊവിഡ് വന്നുപോയവര്‍ക്ക് വീണ്ടും രോഗബാധ 

ദില്ലി: കൊവിഡ് വന്ന്‌പോയവര്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തി. രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. 

അപൂര്‍വമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തല്‍. സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.