മരിച്ചത് വാക്‌സിൻ സ്വീകരിച്ചയാളല്ല;ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം തുടരും

 മരിച്ചത് വാക്‌സിൻ സ്വീകരിച്ചയാളല്ല;ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം തുടരും

ലണ്ടൻ ∙ അവസാനഘട്ടത്തിലെത്തിയ ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കില്ല. ബ്രസീലിൽ വൊളന്റിയർമാരിൽ ഒരാൾ മരിച്ചെങ്കിലും ഇയാൾ വാക്സീൻ സ്വീകരിച്ചിരുന്നില്ല.വാക്സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയില്ലെന്നാണ് ഓക്സ്ഫഡ് സർവകലാശാലയുടെ പ്രതികരണം. പരീക്ഷണം തുടരുമെന്നു ബ്രസീൽ ആരോഗ്യ വിഭാഗവും അറിയിച്ചിരുന്നു. സെപ്റ്റംബറിൽ യുകെയിലെ വൊളന്റിയർമാരിൽ ഒരാൾക്കു നാഡീവ്യൂഹ പ്രശ്നം കണ്ടതിനെത്തുടർന്ന് ഇന്ത്യയിലടക്കം പരീക്ഷണം താൽക്കാലികമായി നിർത്തിയിരുന്നു. ഇതു വാക്സീൻ മൂലമല്ലെന്നു സ്ഥിരീകരിച്ച ശേഷമാണു പുനരാരംഭിച്ചത്. യുഎസിൽ ഇപ്പോഴും പരീക്ഷണം തുടങ്ങിയിട്ടില്ല.