കേരളത്തില്‍ കോവിഡ് വാക്സിന് ഇന്നെത്തും: 4.33 ലക്ഷം ഡോസ് ആദ്യഘട്ടത്തില്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് വികസിപ്പിച്ച വാകിസിൻ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തേക്കുള്ള കോവിഷീല്‍ഡ് വാക്സീന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്.
ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജിയണല്‍ സ്റ്റോറില്‍ എത്തിച്ച് സൂക്ഷിക്കും . വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച് വാക്സീനുമായി വിമാനം തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജനല്‍ വാക്സിന് സ്റ്റോറുകളിലാണ് വാക്സിന് എത്തിക്കുക. വാക്സിന് എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.