ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്

ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്. തിരക്കഥ അനുസരിച്ചാണ് ആശുപത്രി ചികിത്സ നടക്കുന്നത്. മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പോയതെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.