നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത: ട്രെയിനുകള്‍ റദ്ദാക്കി 

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത: ട്രെയിനുകള്‍ റദ്ദാക്കി 

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദംമാണ് നിവാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്നത്. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്.ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍ ,ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്ക്കല്‍ നാഗപട്ടണം,പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍ ,തിരുച്ചിറപ്പള്ളി, തിരുവാവൂര്‍ അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടീപ്പിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തമിഴ്‌നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു.

നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദാക്കി. കാരയ്ക്കല്‍ പുതുച്ചേരി ഭുവനേശ്വര്‍ റൂട്ടിലുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നേരത്തേ ആറ് സെപ്ഷ്യന്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കാരയ്ക്കല്‍, നാഗപട്ടണം, തഞ്ചാവുര്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ബസ് സര്‍വീസ് ഇന്ന് ഒരുമണി മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കും. കാല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടറില്‍ ചുഴലിക്കാറ്റ് കടന്നു പോകുന്നതുവരെ ആളുകള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. അതേ സമയം  നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകാം.