ബാലഭാസ്‌കറിന്‍റെ മരണം: സ്റ്റീഫന്‍ ദേവസ്യക്കെതിരെ കലാഭവന്‍ സോബി

ബാലഭാസ്‌കറിന്‍റെ മരണം: സ്റ്റീഫന്‍ ദേവസ്യക്കെതിരെ കലാഭവന്‍ സോബി

ഐ സി യുവില്‍ കഴിയുകയായിരുന്ന ബാലഭാസ്‌കറിനെ സ്റ്റീഫന്‍ ദേവസി സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കലാഭാവന്‍ സോബി. 
ചികത്സയിലിരിക്കെ സ്റ്റീഫന്‍ദേവസി ഡോക്ടറുടെ അനുമതിയില്ലാതെ ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചെന്നും 43 -മിനിട്ടോളം ഇവര്‍ സംസാരിച്ചെന്നും ഇതിനുശേഷമാണ് സുഖം പ്രാപിച്ചുവരികയായിരുന്ന ബാലഭാസ്‌കര്‍ മരിച്ചതെന്നും കലാഭവന്‍ സോബി  പറഞ്ഞു. ഏറ്റവും ഒടുവില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത് സ്റ്റീഫന്‍ ദേവസിയാണ്. ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചികത്സിക്കുന്ന ഡോക്ടറുടെ അനുമതിയില്ലാതെ മറ്റാരുവഴിയെ സമ്മര്‍ദ്ദം ചെലത്തിയാണ് സ്റ്റീഫന്‍ ദേവസി ഐ സി യു വില്‍ക്കടന്ന് ബാലഭാസ്‌കറിനെ കണ്ടെതെന്നാണ് മനസ്സിലായിട്ടുള്ളത്.

 ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നില്‍ക്കണമെന്നില്ലന്നും ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റീഫന്‍ദേവസി ഐ സി യുവില്‍ക്കയറി ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചത്. വീട്ടുകാര്‍ക്കുപോലും ഐ സി യു വില്‍ ബാലഭാസ്‌കറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്റ്റീഫന്‍ ദേവസി ഐ സി യൂവില്‍ക്കടന്നതും ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചതും ബാഹ്യസമ്മര്‍ദ്ദത്തിലൂടെയാണെന്ന് വ്യക്തമാണ്.എന്തെങ്കിലും കാര്യത്തില്‍ ഭീഷിണിപ്പെടുത്തിയതിന്‍റെ ആഘാതം താങ്ങാനാവാതെയാണോ ബാലഭാസ്‌കര്‍ മരണപ്പെട്ടതെന്ന സംശയിക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. അതിനാലാണ് സ്റ്റീഫന്‍ ദേവസിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുന്നത്. ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തരുതെന്ന് പിതാവ് ഉണ്ണിയെ വിളിച്ച് സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷമിയുടെ മൗനവും സംശയകരമാണ്. ഡ്രൈവര്‍ അര്‍ജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്. ലക്ഷമിയും അര്‍ജ്ജുനും പറയുന്നതില്‍ പൊരുത്തക്കേട് കണ്ടതിനാലാണ് അര്‍ജ്ജുനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി ബി ഐ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ലക്ഷമിയും തുല്യപങ്കാളിയാണ്. ഈ സാഹചര്യത്തില്‍ ലക്ഷമിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമെ നിജ സ്ഥിതി പുറത്തുവരു എന്നാണ് വിശ്വസിക്കുന്നത്. സോബി കൂട്ടിച്ചേര്‍ത്തു.