സാമന്തയെപ്പോലെയല്ല ദീപിക; ഒട്ടും 'മാതൃകയല്ല'

സാമന്തയെപ്പോലെയല്ല ദീപിക; ഒട്ടും 'മാതൃകയല്ല'

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടി സാമന്ത അകിനേനിയുടെ സ്കൂൾ-കോളേജ് കാലഘട്ടങ്ങളിലെ  പ്രോ​ഗ്രസ് കാർഡിന്റെ റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലായത്. നടി തന്നെയാണ് അത് പങ്കുവച്ചത്. 

മികച്ച വിജയം നേടിയ സാമന്ത സ്കൂളിന് മുതൽക്കൂട്ടാണെന്ന് പ്രോ​ഗ്രസ് കാർഡിൽ കുറിച്ചിരുന്നു. മാത്രവുമല്ല ബികോം പരീക്ഷയിൽ പ്രധാനവിഷയങ്ങളിൽ ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. 

പത്തിൽ കണക്കിൽ 90 ഫിസിക്സിൽ 95 ഉം നേടിയ സാമന്തയെ അഭിനനന്ദിച്ച് ആരാധകർ രം​ഗത്തെത്തിയിരുന്നു.

സാമന്തയ്ക്ക് തൊട്ടുപിന്നാലെ ബോളിവുഡ് നടി ദീപികയുടെ സ്കൂൾ റിപ്പോർട്ടാണ് ഇപ്പോൾ വെെറലാകുന്നത്. ദീപിക വല്ലാതെ സംസാരിക്കുന്ന കുട്ടിയാണെന്നും അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ദീപിക പരിശീലിക്കണമെന്നും റിപ്പോർട്ടിൽ എഴുതിയിരിക്കുന്നു. ദീപിക ക്ലാസിൽ ശ്രദ്ധിക്കാതെ സ്വപ്ന ലോകത്താണെന്നും പരാതിയുണ്ട്. 

ദീപിക തന്നെയാണ് തന്റെ സ്കൂൾ റിപ്പോർട്ട് പങ്കുവച്ചത്. പഠിക്കാൻ മോശമായാലെന്താ ദീപിക ഇന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയല്ലേ എന്ന് ആരാധകർ ചോദിക്കുന്നു.