ദില്ലി കലാപം: കുറ്റപത്രത്തില്‍ ആനി രാജയുടേയും വൃന്ദാകാരാട്ടിന്റെയും പേരുകളും

ദില്ലി കലാപം: കുറ്റപത്രത്തില്‍ ആനി രാജയുടേയും വൃന്ദാകാരാട്ടിന്റെയും പേരുകളും

ദില്ലി: ദില്ലി കലാപത്തിലെ കുറ്റപത്രത്തില്‍ സി.പി.ഐ. നേതാവ് ആനിരാജയേയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ദില്ലി പൊലീസ്. 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേര് പരാമര്‍ശിച്ചത്. 

ഫെബ്രുവരില്‍ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇരുവര്‍ക്കും ഒപ്പം യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, രാഹുല്‍ റോയ് എന്നിവരൂടെ പേരുകളും കുറ്റപത്രത്തിലുണ്ട്.