പുറത്തേക്ക് അടിച്ച പന്ത് ലൈൻ റഫറിക്ക് മേൽ കൊണ്ടു, ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

പുറത്തേക്ക് അടിച്ച പന്ത് ലൈൻ റഫറിക്ക് മേൽ കൊണ്ടു, ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

ന്യുയോർക്ക്- നൊവാക് ജ്യോക്കോവിച്ച്‌ യു.എസ് ഓപ്പണില്‍ നിന്നു അയോഗ്യനാക്കപ്പെട്ടു. അവസാന പതിനാറില്‍ ഇരുപതാം സീഡ് ആയ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളത്തില്‍ ഇറങ്ങിയ ജ്യോക്കോവിച്ചീൻ്റെ  സര്‍വീസ് ബുസ്റ്റ ബ്രൈക്ക് ചെയ്തപ്പോള്‍ സര്‍വീസ് നഷ്ടമായ ദേഷ്യത്തില്‍  പുറത്തേക്ക് അടിച്ച പന്ത്  ലൈനില്‍ നില്‍ക്കുന്ന റഫറിയുടെ തൊണ്ടയിൽ കൊണ്ടു.. 

ഉടന്‍ തന്നെ ജ്യോക്കോവിച്ച്‌ റഫറിയോട് മാപ്പ് പറഞ്ഞെങ്കിലും മത്സരം നിര്‍ത്തി വച്ച ചെയര്‍ അന്വയര്‍, ടൂർണമെൻ്റ് അധികൃതരുമായി ചര്‍ച്ച ചെയ്തു.ജോക്കോവിച്ചുമായും അന്വയർ ഏറെ നേരം ചർച്ച  നടത്തി

അബദ്ധത്തില്‍ സംഭവിച്ചത് ആണെന്ന ജ്യോക്കോവിച്ചിൻ്റെ വാദങ്ങള്‍ ഒന്നും അധികൃതര്‍ കണക്കില്‍ എടുക്കാതിരുന്നപ്പോള്‍ ജ്യോക്കോവിച്ച്‌ ബുസ്റ്റയോട് പരാജയം സമ്മതിച്ചു കൈ കൊടുക്കാന്‍ നിര്‍ബന്ധിതനായി. മത്സരനിയമങ്ങള്‍ അനുസരിച്ച് താരത്തെ പുറത്താക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമായി. 2020 തില്‍ ഇതാദ്യമായാണ് നൊവാക് ജ്യോക്കോവിച്ച്‌ ഒരു മത്സരം തോല്‍ക്കുന്നത്. ജ്യോക്കോവിച്ച്‌ പുറത്തായതോടെ ഈ യു.എസ് ഓപ്പണില്‍ ഒരു പുതിയ ഗ്രാൻ്റ് സ്‌ലാം ജേതാവ് ഉണ്ടാവുമെ ന്നുറപ്പായി.