വേനല്‍ക്കാലത്ത് മണ്‍കുടങ്ങളില്‍ തണുപ്പിച്ച വെള്ളം കുടിച്ചാല്‍?

വേനല്‍ക്കാലത്ത് മണ്‍കുടങ്ങളില്‍ തണുപ്പിച്ച വെള്ളം കുടിച്ചാല്‍?

വേനലായാല്‍ മണ്‍കുടങ്ങളില്‍ വെള്ളം ശേഖരിച്ച് വച്ചു കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്.സ്റ്റീല്‍ പാത്രങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും വെള്ളം എടുക്കുന്നതിനു പകരം മണ്‍പാത്രങ്ങള്‍ ശീലമാക്കാം.കാരണം,ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.

റഫ്രിജറേറ്ററുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തും തണുത്ത വെള്ളം കുടിക്കാന്‍ മണ്‍പാത്രങ്ങള്‍ സഹായിച്ചിരുന്നു.വെള്ളത്തെ തണുപ്പിക്കാനുള്ള കഴിവ് ഈ പാത്രങ്ങള്‍ക്കുണ്ട്.ബാഷ്പീകരണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. മണ്‍കുടത്തിന് മറ്റൊരു പാത്രങ്ങള്‍ക്കുമില്ലാത്ത ഗുണമുണ്ട്.നല്ല തണുത്തവെള്ളം കുടിക്കണമെങ്കില്‍ മണ്‍പാത്രങ്ങള്‍ ശീലമാക്കാം.

കൃത്രിമമായി തണുപ്പിച്ച വെള്ളം കുടിച്ചാല്‍ ചിലരില്‍ തൊണ്ടവേദന, ജലദോഷം ഇവയെല്ലാം വരാം.എന്നാല്‍ മണ്‍പാത്രങ്ങളിലെ തണുത്ത വെള്ളം തൊണ്ടയുടെ ആരോഗ്യത്തിനു നല്ലതാണ്.ജലദോഷവും ചുമയും ഉള്ളവര്‍ക്കുപോലും ഇതു കുടിക്കാം.

സൂര്യാഘാതം തടയുന്നു..

കടുത്ത വേനലില്‍ പലര്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്ന രീതി ഇപ്പോഴുണ്ട്. മണ്‍കുടങ്ങളില്‍ സൂക്ഷിച്ച വെള്ളത്തിലെ ജീവകങ്ങളും ധാതുക്കളും ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ശരീരത്തിന് കുളിര്‍മയേകുകയും ചെയ്യുന്നു.

മനുഷ്യശരീരത്തിന് അമ്ലപ്രകൃതിയാണുള്ളത്.എന്നാല്‍ കളിമണ്ണിന് ക്ഷാരഗുണമാണ്.ക്ഷാരഗുണമുള്ള മണ്‍പാത്രങ്ങളില്‍ നിന്ന് നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ അമ്ലഗുണവുമായി ചേര്‍ന്ന് ശരിയായ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.ഉദരപ്രശ്‌നങ്ങള്‍ അകറ്റാനും അസിഡിറ്റി ഇല്ലാതാക്കാനുമെല്ലാം മണ്‍കലങ്ങളില്‍ നിന്ന് വെള്ളം കുടിക്കുന്നതുമൂലം സാധിക്കും.

ഉപാപചയ പ്രവര്‍ത്തനം..

പ്ലാസ്റ്റിക് കുപ്പികളില്‍ ശേഖരിച്ച വെള്ളം കുടിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലടങ്ങിയ വിഷഹാരികളായ ബിസ്‌ഫെനോള്‍എ അഥവാ ബിപിഎ മുതലായ രാസവസ്തുക്കള്‍ ശരീരത്തിന് ദേഷം ചെയ്യും.ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തന തകരാറിനും ഇതു കാരണമാകും.എന്നാല്‍ മണ്‍കുടത്തില്‍ നിന്നു വെള്ളം കുടിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് നിയന്ത്രിക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.