ദൃശ്യം 2 കൊച്ചിയില്‍ തുടങ്ങി

ദൃശ്യം 2 കൊച്ചിയില്‍ തുടങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. കോവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും. കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26ന് ആയിരിക്കും.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.