ഐഫല്‍ ടവര്‍ ഉള്‍പ്പെടെ പാരീസിനെ പറിച്ചുനട്ടു: ഈ ചൈനക്കാരെക്കൊണ്ടു തോറ്റു

ഐഫല്‍ ടവര്‍ ഉള്‍പ്പെടെ പാരീസിനെ പറിച്ചുനട്ടു: ഈ ചൈനക്കാരെക്കൊണ്ടു തോറ്റു

ചൈനയിലെ ടിയാന്‍ഡുചെങിലെത്തിയാല്‍ സ്ഥലജല വിഭ്രമമുണ്ടാകും. കാരണം അവിടത്തെ പാരീസാണ്. ഐഫല്‍ ടവര്‍ ഉള്‍പ്പെടെ അവിടെ കാണാനാകും. പാരിസ് ശൈലിയിലുള്ള കെട്ടിടങ്ങള്‍, ജലധാരകള്‍, ലാന്‍ഡ്സ്‌കേപ് തുടങ്ങി സിറ്റി ഓഫ് ലൈറ്റ്സിനെ അതേപടി ഇവിടെ പകര്‍ത്തിയിരിക്കുന്നു.ഇവിടെയുള്ള ഐഫല്‍ ടവറിന് നൂറ് മീറ്ററിലധികം ഉയരമുണ്ട് അതായത് ഒറിജിനലിന്‍റെ മൂന്നിലൊന്ന് വലുപ്പം. ഫ്രാന്‍സിന്‍റെ പരമ്പരാഗത ഹൗസ്മാന്‍ കാലഘട്ടത്തിലെ അപാര്‍ട്ട്മെന്‍റ് കെട്ടിടങ്ങളും ക്ലാസിക്കല്‍ പാരിസിയന്‍ പൊതു ശില്‍പങ്ങളും ഫ്രഞ്ച് ബോളിവാര്‍ഡ് ഷോട്ട്സും പാരിസിലുള്ളതുപോലെയുള്ള തെരുവു വിളക്കുകള്‍ വരെ ഈ നഗരത്തില്‍ കാണാം.

ടിയാങ്ങ്ഡുചെങ്ങിലൂടെ നടക്കുമ്പോള്‍ ഒറിജിനല്‍ പാരിസ് നഗരത്തിലാണോ എന്ന് സംശയിച്ചുനില്‍ക്കും. ഒറിജിനലിനെ വെല്ലുന്ന മനോഹാരിതയോടെയാണ് ഇവിടെ പല പകര്‍പ്പുകളും സൃഷ്ടിച്ചിരിക്കുന്നത്.സാങ്കേതികമായി ഒരു ആഡംബര റിയല്‍ എസ്റ്റേറ്റ് സമുച്ചയമാണിത്. സ്‌കൈ സിറ്റി എന്നും വിളിക്കപ്പെടുന്ന ടിയാങ്ഡുചെങ് ഒരു ഭവന എസ്റ്റേറ്റായിട്ടാണ് ആദ്യം നിര്‍മിച്ചത്. 2007 ലാണ് ഇവിടെ പാരിസിനെ മാതൃകയാക്കി നിര്‍മാണം തുടങ്ങിയത്. ഇപ്പോള്‍ ഇവിടൈയത്തുന്ന പാരിസുകാര്‍ പോലും തങ്ങളുടെ നാട്ടിലെ സ്മാരകങ്ങളും കെട്ടിടങ്ങളും കണ്ട് അദ്ഭുതപ്പെടാടുണ്ടത്രേ.