എന്താ പ്രശ്നം? മികച്ച സന്ദേശം നൽകി ഒരു കിടിലൻ ഹസ്വചിത്രം

ഇൻ്റർനെറ്റ് യുഗത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. എന്തിനും ഏതിനും നമ്മൾ ആശ്രയിക്കുന്നതാകട്ടെ ഗൂഗിളും. ഇത് ബന്ധപ്പെടുത്തി മനോഹരമായ ഒരുക്കിയ ഹസ്വ ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. എന്താ പ്രശ്നം എന്ന ഹസ്വ ചിത്രം ഇന്നത്തെ യുവ തലമുറയ്ക്കുള്ള ശക്തമായ സന്ദേശമാണ് ചിത്രം നല്‍കുന്നത് .

ജിനു അനില്‍കുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത് ശേഖര്‍, മരിയ പ്രിന്‍സ്, ആനന്ദ് മന്മഥന്‍, ജിബിന്‍ ജി നായര്‍, ശ്രീജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു . ജിത്തു ചന്ദ്രന്‍ ഛായാഗ്രഹണവും ശമല്‍ ചാക്കോ എഡിറ്റിങ്ങും സിദ്ധാര്‍ഥ പ്രദീപ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു .