രണ്ടാമതും വിവാഹം കഴിച്ച അച്ഛനെ മക്കള്‍ കഴുത്തറത്തു കൊന്നു

രണ്ടാമതും വിവാഹം കഴിച്ച അച്ഛനെ മക്കള്‍ കഴുത്തറത്തു കൊന്നു

രണ്ടാം വിവാഹം കഴിച്ചതിന് മക്കള്‍ ചേര്‍ന്നു അച്ഛനെ കഴുത്തറത്തു കൊന്നു. അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവര്‍ അറസ്റ്റിലായി. അതേസമയം, പിതാവിനു പകരം ആശ്രിത നിയമനം ലഭിക്കാന്‍ വേണ്ടിയാണു മക്കള്‍ കനകസഭയെ കൊലപ്പെടുത്തിയതെന്നു രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

കനകസഭയും ആദ്യ ഭാര്യയും 12 വര്‍ഷം മുന്‍പാണു പിരിഞ്ഞത്. 8 വര്‍ഷമായി കുടുംബ കോടതിയില്‍ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെ, കനകസഭ സംഗീതയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. മക്കള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോള്‍ ഇയാള്‍ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.