ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? പ്രതിവിധി ജീരകവെള്ളം

ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? പ്രതിവിധി ജീരകവെള്ളം

കറികളില്‍ ചേര്‍ക്കുന്ന ജീരകം ഇട്ടു തിളപ്പിച്ച വെള്ളം മികച്ച ആരോഗ്യ പാനീയമാണ്.ആന്‍റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് ഗുണങ്ങള്‍ ഉള്ള ജീരകം ആന്‍റി ഇന്‍ഫ്‌ലമേറ്ററി ആന്‍റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ്.ജീരകവെള്ളം കുടിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്നു നോക്കാം.

ദഹനക്കേട് മാറ്റുന്നു, അസിഡിറ്റി അകറ്റുന്നു, വയറുവേദന അകറ്റുന്നു, വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു,ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനം കൂട്ടാന്‍ ജീരകവെള്ളം സഹായിക്കുന്നു.ദഹനം എളുപ്പമാക്കി ഉദരപ്രശ്‌നങ്ങളെ അകറ്റുന്നു.

1. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു.ബൈലിന്‍റെ ഉല്‍പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ കരളിന് ഏറെ നല്ലതാണ് ജീരകവെള്ളം.

2. ഇരുമ്പിന്‍റിയും ഭക്ഷ്യനാരുകളുടെയും കലവറയാണ് ജീരകം.രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

3. ഗര്‍ഭകാലത്ത് ദഹനം മെച്ചപ്പെടുത്താന്‍ ജീരകവെള്ളം സഹായിക്കും.മുലപ്പാല്‍ ഉണ്ടാകാനും സഹായകം.

4. ജീരകവെള്ളത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

5. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ജീരകവെള്ളം ഗുണം ചെയ്യും.

6. ആര്‍ത്തവവേദന അകലുന്നു.ആന്‍റിസ്പാസ്‌മോഡിക്,ആന്‍റി ഇന്‍ഫ്‌ലമേറ്ററി
ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്

7. ചര്‍മത്തിന് തിളക്കവും ആരോഗ്യവും ഏകുന്നു.പൊട്ടാസ്യം,കാല്‍സ്യം, സെലനിയം,കോപ്പര്‍, മാംഗനീസ് ഇവ അടങ്ങിയതിനാല്‍ ചര്‍മത്തിന് ഉണര്‍വേകുന്നു. ജീരകവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതും ചര്‍മത്തിന് തിളക്കവും മൃദുലതയും നല്‍കും.

8. ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയുന്നു.ഇരുമ്പിന്റെ അഭാവമുള്ളവര്‍ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.

9. പ്രമേഹരോഗികള്‍ക്ക് മികച്ച പാനീയമാണിത്.

10. പോഷകങ്ങള്‍ നിറഞ്ഞ ജീരകവെള്ളം ദിവസം മുഴുവന്‍ ഊര്‍ജം തരുന്നു

11. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ ജീരകവെള്ളത്തിനുണ്ട്. പ്രോട്ടീന്‍റെ കൊഴുപ്പ്, ജലം, കാര്‍ബോ ഹൈഡ്രേറ്റ് ഇവ മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു

12. ജീവകം ഇ ധാരാളം അടങ്ങിയ ജീരകവെള്ളം അകാലവാര്‍ധക്യം തടയുന്നു. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഇതിനുണ്ട്.

13. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു അകറ്റാന്‍ സഹായിക്കും.