ഈദ് എത്തി: മീനിനും ഇറച്ചിയ്ക്കും തീവില

ഈദ് എത്തി: മീനിനും ഇറച്ചിയ്ക്കും തീവില

തിരുവനന്തപുരം: ഈദ് അടുത്തതോടെ മത്സ്യ മാംസാദികൾക്ക്  തീവില. കടലിൽ പോകാൻ അനുമതിയുണ്ടെങ്കിലും    ലേലത്തിനും വിപണനത്തിനുമുള്ള നിയന്ത്രണങ്ങൾ  മൂലം മീൻ ലഭ്യത കുറവാണ്. ലോക്മഡൌൺ കാലത്ത്  മത്തിയും അയലയും വൻതോതിൽ    പെറ്റു പെരുകിയതായി വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും ഇവ മർക്കറ്റിൽ എത്തുന്നില്ല.

കോഴി ഇറച്ചി കിലോയ്ക്ക് 175 രൂപ വരെ ഈടാക്കുന്നു. തമിഴ് നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞുവെന്ന കാരണം പറഞ്ഞാണ്. വില കൂട്ടുന്നത്. ലോക്ക്ഡൌണിന് തൊട്ടു മുന്പ് കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്നു കോഴി വില. ബീഫിനും വില കണ്ടമാനം കൂടി. 400 രൂപ കൊടുത്താലെ മാട്ടിറച്ചി കിട്ടൂ.

റംസാന്‍ വിപണിയിലേക്കാവശ്യമായ മാടുകളെ അയൽ സംസ്ഥാനങ്ങളിൽ  നിന്നും എത്തിക്കാൻ വ്യാപാരികള്‍ക്കു കഴിഞ്ഞിട്ടില്ല. ‌. സംസ്‌ഥാനത്ത്‌ 10 ലക്ഷത്തിലധികം പേര്‍ ബീഫ്‌ , കോഴി വിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌. അതിൻറെ ഇരട്ടി പേർ മത്സ്യ മേഖലയിൽ സജീവമാണ്.