ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണം വിളമ്പി: പൊലീസെത്തി അടപ്പിച്ചു

ഇന്ത്യന്‍ കോഫീ ഹൗസില്‍ ഭക്ഷണം വിളമ്പി: പൊലീസെത്തി അടപ്പിച്ചു

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ കോഴിക്കോട്ടെ ഇന്ത്യന്‍ കോഫീ ഹൗസ് പൊലീസെത്തി അടപ്പിച്ചു. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിരവധി പേര്‍ എത്തിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. 

നിയമ ലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ടൗണ്‍ എസ് ഐ വിജിത്ത് പറഞ്ഞു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കെതിരേയും കേസെടുക്കും.  ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇത് ലംഘിച്ചാണ് കോഫീ ഹൗസ് ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്.