എറണാകുളത്ത് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി

എറണാകുളത്ത് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി

കൊച്ചി: പുക്കാട്ടുപടിയില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. പുക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെ രാവിലെ പറവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കണ്ടെത്തിയത്. സഹോദരിമാരുടെ മക്കളാണ് ഇവര്‍.തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി കുട്ടികളെ കാണാതായത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പത്തരയോടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.