ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

റിയാദ്; പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്‍റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്.കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകത്തെ കരകയറ്റാനും ജി 20 അംഗരാഷ്ട്രങ്ങൾക്ക് ഏറെ ചെയ്യാനുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം.