ജോര്‍ജിയയിലെ റീകൗണ്ടിങ്ങിലും വിജയം ബൈഡന്

ജോര്‍ജിയയിലെ റീകൗണ്ടിങ്ങിലും വിജയം ബൈഡന്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ നടത്തിയ റീ കൗണ്ടിങ്ങില്‍ അന്തിമ വിജയം ജോ ബൈഡന്. മാനുവല്‍ റീകൗണ്ടിങ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപായിരുന്നു മുന്നില്‍. എന്നാല്‍, അറ്റ്‌ലാന്റയിലെയും സമീപപ്രദേശങ്ങളിലെയും വോട്ടുകളാണ് ബൈഡനെ മുന്നിലെത്തിച്ചത്.