സ്വർണവില ഉയർന്നു

സ്വർണവില ഉയർന്നു

ലോകത്തെ കോവിഡ് വൈറസ് ബാധ പിടിച്ചു മുറുക്കുന്നതിനിടയിൽ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിൻ്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. മാര്‍ച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി വിലവര്‍ധിക്കുകയാണുണ്ടായത്. മാര്‍ച്ച് ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയത്.