സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും കൂടി

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 480 രൂപകൂടി 30,080 രൂപയായി വില ഉയർന്നു. അതേസമയം ഇന്നലെ പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയിലെത്തിയിരുന്നു. ഇന്നലെ രാവിലെ പവന് 800 രൂപയും ഉച്ചയ്ക്കുശേഷം 200 രൂപയുംമാണ് കുറഞ്ഞ് വില 29,600-ല്‍ എത്തിയത്. എന്നാൽ ഇന്ന്  ഗ്രാമിന് 3760 രൂപയാണ് സ്വർണവില.

സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയില്‍ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ കാരണം. മാര്‍ച്ച് ഒന്‍പതിന് പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയില്‍ എത്തിയിരുന്നു.